---
title: "പിഎൻജി കണക്ഷൻ ഉള്ളവർ എൽപിജി കണക്ഷൻ സറണ്ടർ ചെയ്യണം; കേന്ദ്ര നിർദ്ദേശം"
english_title: "PNG Users Must Surrender LPG Connection Central Petroleum Ministry Directive"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/383467/ png-users-must-surrender-lpg-connection-petroleum-ministry"
published_at: "2026-09-19T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae7e77ae75c_png-users-must-surrender-lpg-connection.jpg"
keywords: [": PNG connection", "LPG surrender", "Petroleum Ministry", "LPG refill", "Gas connection rule"]
---

# പിഎൻജി കണക്ഷൻ ഉള്ളവർ എൽപിജി കണക്ഷൻ സറണ്ടർ ചെയ്യണം; കേന്ദ്ര നിർദ്ദേശം

> **Lead Summary:** പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്ഷൻ ലഭിച്ചിട്ടുള്ള ഉപഭോക്താക്കൾ ഒരേസമയം എൽപിജി കണക്ഷൻ കൂടി കൈവശം വയ്ക്കുന്നത് ഒഴിവാക്കുന്നതിന് എൽപിജി കണക്ഷൻ സറണ്ടർ ചെയ്യണമെന്ന് നിർദേശം.

## Article Content

പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്ഷൻ ലഭിച്ചിട്ടുള്ള ഉപഭോക്താക്കൾ ഒരേസമയം എൽപിജി കണക്ഷൻ കൂടി കൈവശം വയ്ക്കുന്നത് ഒഴിവാക്കുന്നതിന് എൽപിജി കണക്ഷൻ സറണ്ടർ ചെയ്യണമെന്ന് നിർദേശം.

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൈപ്പ് ലൈൻ വഴി പ്രകൃതി വാതകം ലഭ്യമായിട്ടുള്ളവർ പുതിയ എൽപിജി കണക്ഷൻ എടുക്കാനോ, നിലവിലുള്ള സിലിണ്ടറുകൾ റീഫിൽ ചെയ്യാനോ പാടില്ല എന്നാണ് നിർദ്ദേശം.

ഒരേ ഉപഭോക്താവിന്റെ പേരിൽ ഒരേസമയം പിഎൻജി കണക്ഷനും എൽപിജി കണക്ഷനും നിലനിൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് നടപടി.

അതിനാൽ പിഎൻജി കണക്ഷൻ നിലവിൽ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ എത്രയും പെട്ടെന്ന് അവരുടെ എൽപിജി കണക്ഷൻ ബന്ധപ്പെട്ട എൽപിജി വിതരണ ഏജൻസിയിൽ സറണ്ടർ ചെയ്ത് കണക്ഷൻ റദ്ദാക്കണം. എൽപിജി കണക്ഷൻ സറണ്ടർ ചെയ്യുന്നതിന് ഉപഭോക്താക്കൾ ബന്ധപ്പെട്ട വിതരണ ഏജൻസിയുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു.

English Summary: Consumers who have a Piped Natural Gas (PNG) connection must surrender their LPG connection, as per the directive of the Central Petroleum Ministry. Those who have PNG available via pipeline should not take a new LPG connection or refill existing cylinders. The move is to avoid a situation where both PNG and LPG connections exist in the same consumer's name. Existing PNG users have been asked to surrender their LPG connection at the respective LPG distribution agency at the earliest.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/383467/ png-users-must-surrender-lpg-connection-petroleum-ministry)